നീറ്റ് പരീക്ഷ തുടങ്ങിയത് ഒന്നര മണിക്കൂർ വൈകി; കോഴിക്കോട്ടെ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ



ോഴിക്കോട്: നീറ്റ് പരീക്ഷ വൈകിയതിനെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ പരീക്ഷ തുടങ്ങിയത് ഒന്നര മണിക്കൂറിലേറെ വൈകിയാണ്. 480 കുട്ടികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആവശ്യത്തിന് ചോദ്യപേപ്പർ  എത്തിയില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം.


Read alsoഅശ്രദ്ധമായ റോഡ് ക്രോസിങ് മുക്കത്ത് പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക് : വീഡിയോ

പരീക്ഷ ക്രമീകരിച്ചത് 3 ഹാളുകളിലായിട്ടാണ്. രണ്ട് ഹാളുകളിലെ വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കി ഇറങ്ങി. 5.20നായിരുന്നു പരീക്ഷ തീരേണ്ടത്. സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ  പ്രതിഷേധിക്കുന്നു. 7.30യോടെയാണ് പരീക്ഷ പൂര്‍ത്തിയായത്. വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയം നീട്ടി നല്‍കിയിട്ടുണ്ട്. 

Kozhikode NEET exam started one and a half hour late parents protest

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post