പാലോടിക്കുന്ന് ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചുവേളം :ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 13 വേളം പഞ്ചായത്ത് 17- പാലോടിക്കുന്നില്‍ വോട്ടെടുപ്പ് നടക്കുന്ന ആഗസ്റ്റ് പത്തിന്  പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവക്കാണ് അവധി ബാധകമാവുക.
 കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ നൽകിയാൽ വോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക അനുമതി നല്‍കണമെന്ന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് കലക്ടര്‍ നിർദേശം നൽകി.

Palodikunn by-election: Local holiday declared

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post