രക്തദാനം മഹാദാനം: നിങ്ങൾക്കും പങ്കാളികളാവാംകോഴിക്കോട്: സുഹൃത്തുക്കളെ കോഴിക്കോട് കോട്ടപറമ്പ് ആശുപത്രി രക്തബാങ്കിൽ രക്തത്തിന്റെ ലഭ്യത കുറവായതിനാൽ നാളെ ഞായർ - 6/8/2023, രാവിലെ 8.30 മുതൽ 12.30 മണിവരെ രക്‌തദാന ക്യാമ്പ് നടത്തുണ്ട്. മറ്റു തിരക്കുകൾ ഇല്ലാത്തവരെല്ലാം തന്നെ ക്യാമ്പിൽ പങ്കെടുത്ത് ക്യാമ്പ് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രക്തബാങ്കില്ലാത്ത കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ആശുപത്രികളിലേക്കും രാപകൽ ഭേദമന്യേ രക്തം നൽകാറുള്ള ഗവണ്മെന്റ് രക്തബാങ്കാണ് കോട്ടപറമ്പ്.

നമുക്കെല്ലാം തന്നെ വളരെ ഉപകാര പ്രദമാണ് അവരുടെ പ്രവർത്തനങ്ങൾ.

ജോലി തിരക്കുകൾ ഉള്ളവർക്കും കോളേജിൽ പോകുന്നവർക്കും പ്രവൃത്തി ദിവസങ്ങളിൽ രക്തദാനം നടത്താൻ സാധിക്കാറില്ല.... പക്ഷെ ഈ ക്യാമ്പ് നാളെ ഞായറാഴ്ചയാണ് നടത്തുന്നത് എന്നത് ഇങ്ങനെ ഉള്ളവർക്ക് ഒരു അനുഗ്രഹമാണ്, അതുകൊണ്ട് ദയവായി ഈ അവസരം ഉപയോഗിക്കുക, ക്യാമ്പ് വിജയിപ്പിക്കുക

"വേദനിക്കുന്ന രോഗികൾക്ക് വേണ്ടി നിങ്ങളുടെ ഒരു അരമണിക്കൂർ  "❤❤❤

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post