ഉദ്ഘാടനത്തിനൊരുങ്ങി അന്താരാഷ്ട്ര കയാക്കിങ് സെന്റർ



കോടഞ്ചേരി: പഞ്ചായത്തിലെ പുലിക്കയത്ത് തദ്ദേശീയർക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ കയാക്കിങ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് സെന്റർ ഇന്ന്  (ആഗസ്റ്റ് 6) വൈകീട്ട് നാല് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നാടിനു സമർപ്പിക്കും. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷനാവും.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കയാക്കിങ് സെന്റർ നിർമിച്ചത്. സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് ഇത്തരത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് സെന്ററാണ് പുലിക്കയത്തേത്. രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഡോർമറ്ററി, ക്ലോക്ക് റൂം, ഗ്യാലറി, ശുചിമുറികൾ, മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. പുഴയോരത്ത് സംരക്ഷണ ഭിത്തിയുമുണ്ട്.

സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് കയാക്കിങ് സെന്റർ നിർമിച്ചത്. കയാക്കിങ് സെന്റർ മലയോരത്തെ അഡ്വഞ്ചർ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകും. തദ്ദേശീയ കയാക്കിങ് താരങ്ങൾക്ക് പരിശീലനത്തിന് അവസരം ഒരുക്കുന്നത് വഴി പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കാനും സെന്ററിലൂടെ സാധിക്കും.

International Kayaking Center is ready for inauguration

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post