സി എച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ്കോഴിക്കോട്:ഓണക്കാലത്തെ ഗതാഗത തിരക്ക് കണക്കിലെടുത്ത് നഗര ഹൃദയത്തിന്റെ ഭാഗമായ സിഎച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിഎച്ച് ഫ്ലൈ ഓവർ പാലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സി.എച്ച് ഫ്ലൈ ഓവറിന് 4.47 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഒക്ടോബറിൽ പാലം നാടിന് സമർപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ ബൈജു, എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് സി.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈനി എൻ.വി, അസിസ്റ്റന്റ് എഞ്ചിനീയർ അമൽജിത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

CH flyover bridge to be partially made trafficable within two days - Minister PA Muhammad Riaz

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post