
കോഴിക്കോട് :വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തും. ആഗസ്റ്റ് പതിനഞ്ചിന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.
പോലീസ്, ഫയർഫോഴ്‌സ്, ടീം കേരള യൂത്ത് ഫോഴ്സ് ഉൾപ്പെടെ 29 പ്ലാറ്റൂണുകൾ ഇത്തവണ പരേഡിൽ പങ്കെടുക്കും. മൈതാനത്തേക്ക് അന്നേ ദിവസം എട്ട് മണിക്ക് മുമ്പ് തന്നെ പൊതുജനങ്ങൾ പ്രവേശിക്കണം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 10, 11 തിയ്യതികളിൽ റിഹേഴ്സലും ആഗസ്റ്റ് 12 ന് ഫൈനൽ റിഹേഴ്സലും വിക്രം മൈതാനിയിൽ നടക്കും.
independence day parade kozhikode vikram maidan

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Independence Day