പീഡനക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പ്രതി അബ്ദുൽ അസീസ്


കാക്കൂർ: പീഡനക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നരിക്കുനി പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൽ അസീസിനെയാണ് (53) അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. കാക്കൂർ, ചേവായൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ പോക്സോ കേസുകളും ബാലുശ്ശേരി സ്റ്റേഷനിൽ സ്ത്രീപീഡനക്കേസും നിലവിലുണ്ട്. 
കാക്കൂർ ഇൻസ്പെക്ടർ എം.സനൽരാജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്. എഎസ്ഐ കെ.എം.ബിജേഷ്, സീനിയർ സിപിഒമാരായ ടി.ഷംനാസ്, സുബീഷ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

The accused was charged with rape and sent to jail

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post