പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പുതുപ്പാടിയിൽ മധ്യവയസ്കന്‍ അറസ്റ്റില്‍കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുകയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഈ വർഷം മാത്രം രണ്ടായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താൽ രേഖപ്പെടുത്തിയ പോക്സോ കേസുകളുടെ എണ്ണം 16,944 ആണ്. ഇതിൽ കുരുന്നുകള്‍ പീഡിപ്പിക്കപ്പെട്ട കേസുകൾ 6,583 ഉം കൊല്ലപ്പെട്ട കുരുന്നുകള്‍ 126 ഉം ആണ്. അതായത് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രതിവർഷ ശരാശരി 1316.  ഈ വർഷത്തെ കണക്കുകൾ നോക്കാകയാണെങ്കില്‍, കഴിഞ്ഞ ഏഴ് മാസം മാത്രം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 2234 പോക്സോ കേസുകളാണ്. പീഡിപ്പിക്കപ്പെട്ട കുരുന്നുകള്‍ 833. കൊല്ലപ്പെട്ടത് എട്ട് കുരുന്നുകള്‍.

man was arrested man arrested for molest boy in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post