കൊയിലാണ്ടിയിൽ ട്രെയിൻതട്ടി ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചുകൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻതട്ടി ചെങ്ങോട്ടുകാവ് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. ചെങ്ങോട്ടുകാവ് ഞാണംപൊയിൽ വാളിയിൽ വിശ്വനാഥൻ (63) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. 

മൃതദേഹം കൊയിലാണ്ടി ​ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇൻഷൂറൻസ് ഏജന്റായി പ്രവർത്തിച്ച് വരികയായിരുന്നു വിശ്വനാഥൻ. ഭാര്യ: സുനിത. മകൻ: വിനീത് സഹോദരങ്ങൾ: മീനാക്ഷി, ലീലാവതി, സരോജിനി, സുരേഷ്, സോമനാഥ്. ശവസംസ്കാരം: 11 മണിക്ക് ശേഷം ഞാണംപൊയിലിൽ

A resident of Chengotukav died after being hit by a train in Koyilandy

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post