സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് യുവ സംവിധായകന്‍ അറസ്റ്റില്‍കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവ സംവിധായകന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
കോഴിക്കോട് നടക്കാവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.

minor girl was molested by offering her a chance in a movie Young director arrested

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post