മാള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് യുവാക്കള്‍ അറസ്റ്റില്‍



കോഴിക്കോട്: പാലാഴിയിലെ സ്വകാര്യ മാള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കല്‍ പറമ്പ് തറോപ്പടി ഹൗസില്‍ അബ്ദുള്‍ റൗഫ് എം.പി (29), നിറംനിലവയല്‍ കെ.ടി ഹൗസില്‍ മുഹമ്മദ്ദ് ദില്‍ഷാദ്.കെ.ടി (22) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് ടി.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫും അരുണ്‍ വി ആര്‍ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
മാളിന്റെ പരിസരത്തെ ഹോട്ടലില്‍ റൂം എടുത്താണ് സംഘം ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നര ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് മയക്കുമരുന്ന് വില്‍പ്പനയില്‍ ലഭിച്ച 26.000 രൂപയും മൊബൈല്‍ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അടുത്ത കാലത്ത് ഗള്‍ഫില്‍ നിന്നും വന്ന ദില്‍ഷാദിനെ, ഗള്‍ഫിലേക്കാള്‍ വരുമാനം നാട്ടിൽ ഉണ്ടാക്കാമെന്ന് പറഞ്ഞ് റൗഫ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് പങ്കാളിയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ഇരുവരുടെയും പേരില്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു രണ്ട് പേരും. മയക്കുമരുന്നിനായി ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചാല്‍ മാളിന്റെ പരിസരങ്ങളില്‍ എത്താനായി അറിയിക്കും. തുടര്‍ന്ന് റൂമില്‍ നിന്നും ഇറങ്ങി ബൈക്കില്‍ പോയി എംഡിഎംഎ കൈമാറ്റം നടത്തുന്നതാണ് രീതി.
ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചവരെ കുറിച്ചും ആര്‍ക്കെല്ലാമാണ് വില്‍പന നടത്തിയതെന്നും ലഹരി മാഫിയയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ച് വിശദമായ അന്വേക്ഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു.

kozhikode two youth arrested with mdma

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post