
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്.
Read also: രഹസ്യവിവരം, കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽ പരിശോധന നടത്തിയപ്പോൾ കിട്ടിയത് കഞ്ചാവും എംഡിഎംഎയും
മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് നൗഫിനെ പിടികൂടിയത്. 6.67 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
kozhikode law student arrested with mdma

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.