ഭിന്നശേഷിക്കാർക്ക് തുറന്ന ഫൂട്പാത്ത് കൈയേറി വാഹനങ്ങൾ

മാ​വൂ​ർ റോ​ഡി​ൽ കോ​ഫി ഹൗ​സി​ന് മു​ന്നി​ൽ ഫു​ട്പാ​ത്ത് ത​ക​ർ​ന്ന​നി​ല​യി​ൽ



കോഴിക്കോട്: മനുഷ്യാവകാശ കമീഷൻ ഇടപെട്ട് ഫൂട്പാത്തിന് ന​ടു​വി​ലെ കു​റ്റി​ക​ൾ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ഫൂ​ട്പാ​ത്ത് നി​റ​യെ വാ​ഹ​ന​ങ്ങ​ൾ. ഇ​തോ​ടെ മാ​വൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള​പ്പോ​ൾ ഫൂ​ട്പാ​ത്തി​ലൂ​​ടെ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി. ത​ല​ങ്ങും വി​ല​ങ്ങും ഫൂ​ട്പാ​ത്തി​ൽ ഓ​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി ഓ​ട​യി​ലേ​ക്കു​ള്ള അ​ട​പ്പു​ക​ൾ ത​ക​ർ​ന്നു​തു​ട​ങ്ങി. ത​ക​ർ​ന്ന​ഭാ​ഗ​ത്ത് പ​രി​സ​ര​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പാ​യി ത​ട​സ്സ​ങ്ങ​ൾ വെ​ച്ച് മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. മ​ഴ​യി​ൽ മാ​വൂ​ർ റോ​ഡി​ൽ മു​ട്ട​റ്റം വെ​ള്ളം ​പൊ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ഈ ​സ​മ​യം കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​വു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു. ഒ​രാ​ളി​ലേ​റെ ആ​ഴ​മു​ള്ള മാ​വൂ​ർ റോ​ഡി​ലെ ഓ​ട​യി​ൽ വീ​ണാ​ൽ പി​ന്നെ ക​നോ​ലി ക​നാ​ലി​​ലാ​വും പൊ​ങ്ങു​ക. ഫൂ​ട്പാ​ത്തി​ൽ വാ​ഹ​നം ക​യ​റു​ന്ന​ത് ത​ട​യാ​ൻ നി​ശ്ചി​ത ദൂ​ര​ത്തി​ൽ വി​ല​ങ്ങ​നെ കോ​ൺ​ക്രീ​റ്റ് കാ​ലു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.
ഭി​ന്ന​ശേ​ഷി​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ കൊ​ണ്ടു​പോ​വാ​നാ​വാ​ത്ത വി​ധ​മാ​യി​രു​ന്നു കു​റ്റി സ്ഥാ​പി​ച്ച​ത്. ഇ​ത് മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​മാ​ണെ​ന്ന് കാ​ണി​ച്ചു​ള്ള പ​രാ​തി​യി​ലാ​ണ് ച​ക്ര​ക്ക​സേ​ര​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തു​പ്ര​കാ​രം ഫൂ​ട്പാ​ത്തി​ന് ന​ടു​വി​ലെ ര​ണ്ട് കു​റ്റി​ക​ൾ വീ​തം അ​ധി​കൃ​ത​ർ എ​ടു​ത്തു​മാ​റ്റി സൗ​ക​ര്യ​മൊ​രു​ക്കി. ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഫൂ​ട്പാ​ത്തി​ലൂ​ടെ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. നാ​ലു​വ​രി​പ്പാ​ത​യാ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ലേ​ക്ക് യു ​ടേ​ൺ എ​ടു​ത്തു​പോ​വാ​തെ ഫൂ​ട്പാ​ത്ത് വ​ഴി​ത​ന്നെ ഓ​ടു​ന്ന​വ​രും കു​റ​വ​ല്ല.

മാ​വൂ​ർ റോ​ഡ് ജ​ങ്ഷ​നി​ൽ ഓ​ണ​ത്തി​ര​ക്കി​ൽ ഗ​താ​ഗ​ത​സ്തം​ഭ​നം സ്ഥി​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​നേ​ര​ങ്ങ​ളി​ൽ വ​രി തെ​റ്റി​ച്ച് വ​ണ്ടി​ക​ൾ ഫൂ​ട്പാ​ത്ത് ക​യ​റി​യി​റ​ങ്ങു​ന്നു. ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ട് മാ​റി​നി​ന്നി​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പ്. മാ​വൂ​ർ റോ​ഡ്​ ജ​ങ്​​ഷ​ൻ മു​ത​ൽ അ​ര​യി​ട​ത്തു​പാ​ലം വ​രെ​യും രാ​ജാ​ജി റോ​ഡി​ലു​മാ​ണ്​ ന​ട​പ്പാ​ത ന​വീ​ക​ര​ണം ന​ട​ന്ന​ത്. അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ മൊ​ത്തം 276.76 കോ​ടി​യു​ടെ വി​ക​സ​നം ന​ട​ക്കു​ന്ന​തി​ൽ മാ​വൂ​ർ റോ​ഡ്, രാ​ജാ​ജി റോ​ഡ്​ ന​ട​പ്പാ​ത​ക​ൾ​ക്കും ന​ട​പ്പാ​ല​ത്തി​നു​മാ​യി 11.35 കോ​ടി വി​നി​യോ​ഗി​ച്ചി​രു​ന്നു. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്​ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടും പ്ലാ​നും ത​യാ​റാ​ക്കി​യ​പ്ര​കാ​രം ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്​​ട്​ സൊ​​സൈ​റ്റി​യാ​ണ്​ ന​ട​പ്പാ​ത പ​ണി​ത​ത്.

vehicles encroaching on footpaths open to the differently abled

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post