അംഗപരിമിതരെ ചുറ്റിച്ച നടപ്പാതയിലെ കുറ്റികൾ പിഴുതുമാറ്റികോഴിക്കോട് :മാവൂർ റോഡിൽ നടപ്പാതകളിലെ കുറുകെ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ കോർപറേഷൻ ഇടപെട്ടു പിഴുതുമാറ്റി. അംഗപരിമിതർക്കു വീൽ ചെയർ ഉപയോഗിച്ച് നടപ്പാതയിൽ സഞ്ചരിക്കാൻ സൗകര്യത്തിനായി ഓരോ കുറ്റികൾ വീതമാണ് മാറ്റിയത്. 1,200 മീറ്റർ റോഡിൽ നടപ്പാതയിൽ 50 മീറ്റർ ഇടവിട്ട് കുറുകെ 5 കുറ്റികൾ വീതമാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ നടുഭാഗത്തെ ഒന്നു മാറ്റി വീൽചെയർ കടന്നു പോകാൻ സൗകര്യം ഒരുക്കി. നടപ്പാതയിൽ വഴി തടസ്സപ്പെടുത്തി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ അംഗപരിമിതർക്കു യാത്രാ സൗകര്യം നിഷേധിക്കലാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ ജില്ലാ ലീഗൽ അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ഭിന്നശേഷി കമ്മിഷണറേറ്റ് എന്നിവർ കേസെടുക്കുകയും കോർപറേഷനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നു കോർപറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചാണു കുറ്റികൾ പിഴുതു മാറ്റാൻ റോഡ് നിർമാണം ഏറ്റെടുത്ത യുഎൽസിസിയോട് ആവശ്യപ്പെട്ടത്. തുടർന്നാണ് ഇന്നലെ യന്ത്രം ഉപയോഗിച്ച് മാറ്റിയത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് ബാങ്ക് റോ‍ഡ് ജംക്‌ഷൻ മുതൽ മാവൂർ റോ‍ഡ് മേൽപാലം വരെ നടപ്പാതയിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചത്.

ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ യാത്ര ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുറ്റികൾ സ്ഥാപിച്ചതോടെ ഇത്തരം യാത്ര നിലച്ചു. മാത്രമല്ല റോഡിൽ കോൺക്രീറ്റ് കുറ്റി, ഹൈറൈസ് പെഡസ്ട്രിയൻ സ്ഥാപിക്കുന്നതു റോഡ് പ്ലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം നിർമാണം നടത്തിയതെന്നു കരാർ സ്ഥാപനം അറിയിച്ചു.
The pegs on the pavement were uprooted
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post