കോഴിക്കോട് റെയിൽവേ സ്റ്റേഷന് വിമാനത്താവള ടെർമിനൽ നിലവാരം: 444.75 കോടിയുടെ ടെൻഡർ; നിർമാണ കാലാവധി 3 വർഷം



കോഴിക്കോട്∙ വർഷങ്ങളായി കാത്തിരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് റെയിൽവേ തുടക്കം കുറിച്ചു. 444.75 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പ്രവൃത്തികൾക്ക് റെയിൽവേയുടെ എറണാകുളം ചീഫ് എൻജിനിയർ (കൺസ്ട്രക്‌ഷൻ) ഓഫിസ് ആണ് ടെൻഡർ ക്ഷണിച്ചത്. 3 വർഷം കൊണ്ട് ഈ പ്രവൃത്തി പൂർത്തിയാക്കാൻ കഴിവുള്ള വ്യക്തികൾക്കോ സംയുക്തസംരംഭകർക്കോ ഓഗസ്റ്റ് 31 വരെ ടെൻഡർ സമർപ്പിക്കാം. 

2 ഘട്ടങ്ങളായാണ് കരാറുകാരെ വിലയിരുത്തുക. ടെക്നിക്കൽ ബിഡ് പരിശോധിച്ച് ഈ പ്രവൃത്തി ഏറ്റെടുക്കാനാവാശ്യമായ സാങ്കേതിക യോഗ്യതയുള്ളവരെ മാത്രമേ കൊമേഴ്സ്യൽ ബിഡിലേക്ക് പരിഗണിക്കൂ. തുടർന്നായിരിക്കും കരാർ ഉറപ്പിക്കൽ. ഇതിന് 3 മാസം വരെ സമയമെടുത്തേക്കാം. ജൂലൈ 20ന് കരാറുകാർക്കായി പ്രീ ബിഡ് കോൺഫറൻസും നിശ്ചയിച്ചിട്ടുണ്ട്.
നിലവിലുള്ള റെയിൽവേ സ്റ്റേഷനെ വിമാനത്താവള ടെർമിനൽ നിലവാരത്തിലേക്ക് ഉയർത്തുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. 5 നിലകളിലായി ഉയരുന്ന പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ യാത്രക്കാർക്കു ലഭിക്കുന്ന സൗകര്യങ്ങളും വർധിക്കും. 

പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വലിപ്പം നിലവിലുള്ള 34,366 ചതുരശ്ര മീറ്ററിൽനിന്ന് 86,039 ചതുരശ്രമീറ്ററായി വർധിക്കും. അതേസമയം പ്ലാറ്റ്ഫോമുകളുടെ എണ്ണം നാലായിത്തന്നെ തുടരും. കിറ്റ്കോയാണ് ഈ പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. ഈ വർഷം തുടക്കമിട്ട് 2026 ഡിസംബറിനകം വികസനം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം പ്ലാറ്റ്ഫോമുകളുടെ എണ്ണം നാലായിത്തന്നെ തുടരുന്നതിനെതിരെ വിവിധ സംഘടനകളിൽ നിന്ന് പ്രേതിഷേധം ഉയർന്നിട്ടുണ്ട്ഭാവി വികസനം മുന്നിൽ കണ്ട് കൂടുതൽ പ്ലാറ്റ്ഫോമുകൾ ഒരുക്കണമെന്നാണ് ഈ സംഘടനകൾ ആവശ്യപ്പെടുന്നത്. ഇതിനായി ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.

Airport Terminal Quality for Kozhikode Railway Station: 444.75 Crore Tender; Construction period is 3 years

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post