നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റുകോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പട്ടാപകൽ വിദ്യാർത്ഥിനിയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. വാണിമേൽ പുതുക്കയം സ്വദേശിയായ 17 കാരിയെയാണ് കുത്തിയത്. പുതുക്കയത്ത് താമസിക്കുന്ന അർഷാദ് ആണ് പെൺകുട്ടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. നേരത്തെ പ്രണയത്തിൽ ആയിരുന്ന ഇവർ തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറുകയായിരുന്നു.
കല്ലാച്ചി പഴയ മാർക്കറ്റ് റോഡിൽ എത്തിയ പെൺകുട്ടിയുടെ പിന്നാലെ എത്തിയ അർഷാദ് മൂന്ന് തവണ കുട്ടിയെ അടിക്കുകയും പിന്നീട് കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സമീപത്തെ കച്ചവടം ചെയ്യുന്ന അഫ്സലും മറ്റുള്ളവരും ഓടിയെത്തിയതിനാൽ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. കൈക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയുടമ അഫ്സലിനും നിസാര പരിക്കുണ്ട്. നാദാപുരം പോലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. നാദാപുരം താലൂക്ക് ആശുപത്രി കഴിയുന്ന കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post