നരിക്കുനി: നരിക്കുനിയിൽ തെരുവ് നായക്ക് വീണ്ടും പേ വിഷ ബാധ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി എകരൂൽ സ്വദേശിയെ കടിച്ച തെരുവ് നായയെ കൂടുതൽ പരിശോധനക്കായി വയനാട് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു, തുടർന്ന് ഇന്ന് വൈകിട്ടോടെയാണ് പോസിറ്റീവ് ആണെന്നുള്ള ഫലം സ്ഥിരീകരിച്ചത്, അതേ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലത്തിന്റെ നേതൃത്വത്തിൽ അടിയന്തിര സർവ്വകക്ഷി യോഗം വിളിച്ചു ചേർന്നു.
അടിയന്തിരമായി ജില്ലാ കലക്ടറേ കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും , ഹോട്ടലുകളിൽ നിന്നും ഇറച്ചി കടകളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനും , വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാനും , പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിന്റെ ലഭ്യത ഉറപ്പു വരുത്താനും,
ജനങ്ങളോട് ജാഗ്രത പാലിക്കാനും സർവ്വ കക്ഷി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷം വഹിച്ചു, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ലൈല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, ടി കെ സുനിൽ കുമാർ, മെംബർമാരായ ടി രാജു, ഉമ്മു സൽമ, ടി പി അബ്ദുൽ മജീദ്, ഷറീന, ചന്ദ്രൻ കെ കെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി മാധവൻ മാസ്റ്റർ, കെ കെ മിഥിലേഷ് , എ ജാഫർ , രാജൻ, എം ശിവാനന്ദൻ , രത്നാകരൻ, ഹാരിസ്, അശ്റഫ് , സജിത്ത് പുല്ലങ്കണ്ടി വ്യാപാരി പ്രതിനിധികളായ നൗഷാദ് അലി , ടി കെ അബ്ദുസലാം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ , സർക്കാർ ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
narikkuni street dog
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
dog