താമരശ്ശേരി ചുരത്തില്‍ വോള്‍വോ ബസ് കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നുതാമരശ്ശേരി: ചുരത്തില്‍ വോള്‍വോ ബസ് കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു. ചുരം ആറാം വളവിലാണ് ബംഗളൂരില്‍ നിന്ന് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കുടുങ്ങിയത്. വൈകിട്ട് ആറരയോടെയാണ് ബസ്സിന്റെ എയര്‍ പൈപ്പ് കേടായി ചുരത്തില്‍ കുടങ്ങിയത്. ഇതേ തുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ മാത്രമാണ് വണ്‍വേ അടിസ്ഥാനത്തില്‍ കടന്നുപോകുന്നത്. 
വലിയ വാഹനങ്ങള്‍ രണ്ട് ഭാഗത്തും പിടിച്ചിട്ടിരിക്കുകയാണ്. പോലീസും ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരും ചേര്‍ന്ന് ഗാതാഗതം നിയന്ത്രിക്കുന്നു. നാലാം വളവില്‍ ലോറി കേടായി കുടങ്ങിയെങ്കിലും നീക്കം ചെയ്തിട്ടുണ്ട്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post