
രാമനാട്ടുകര : ബൈപ്പാസ് ആറുവരിപ്പാതയിൽ അഴിഞ്ഞിലം ജങ്‌ഷനിൽ നിർമിക്കുന്ന രണ്ടാമത്തെ മേൽപ്പാലത്തിന് ഗർഡറുകൾ സ്ഥാപിക്കാൻതുടങ്ങി. മാസങ്ങൾക്കുമുമ്പ് നിർമിച്ച ആദ്യത്തെ മേൽപ്പാലത്തിന് സമാന്തരമായി കിഴക്കുഭാഗത്താണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്. ഒറ്റസ്പാനിൽ 30 മീറ്റർ നീളത്തിലുള്ള പാലം ആറുവരിപ്പാതയിലെ ഏറ്റവും ചെറിയതാണ്.
സെപ്റ്റംബർ 13-നാണ് ഒരു ഗർഡർ സ്ഥാപിച്ചത്. സെപ്റ്റംബർ ആറ്്, ഏഴ്, എട്ട് തീയതികളിൽ ഗർഡർ സ്ഥാപിക്കാൻ കരാർകമ്പനി തയ്യാറെടുത്തെങ്കിലും കാലവർഷം ശക്തിപ്രാപിച്ചതോടെ പണി മാറ്റിവെക്കുകയായിരുന്നു.
ഗർഡർ സ്ഥാപിച്ചതിനുശേഷം രണ്ടുഭാഗവും വെൽഡിങ് നടത്തി ബലപ്പെടുത്തണം. മഴപെയ്യുന്നസമയത്ത് വെൽഡിങ് ജോലി നടത്തുവാൻ കഴിയാത്തതാണ് ഗർഡർ സ്ഥാപിക്കുന്നത് നീളാൻ കാരണം. റോഡിൽ ഗതാഗതതടസ്സം ഉണ്ടാകുന്നതിനാൽ പകൽസമയത്ത് ഗർഡർ സ്ഥാപിക്കുന്നതിനും കഴിയുന്നില്ല. വരുംദിവസങ്ങളിൽ രാത്രിയിൽ മഴയില്ലെങ്കിൽ ബാക്കിയുള്ള നാല് ഗർഡറുകൾ രണ്ടുദിവസംകൊണ്ട് സ്ഥാപിക്കുമെന്ന് കരാർകമ്പനി അധികൃതർ പറഞ്ഞു.
ഫാറൂഖ് കോളേജ്-വാഴക്കാട് റോഡും ബൈപ്പാസും കൂടിച്ചേരുന്ന സ്ഥലത്താണ് മേൽപ്പാലം നിർമിച്ചത്. ഫാറൂഖ് കോളേജ്, അഴിഞ്ഞിലം ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾക്ക് ആറുവരിപ്പാതയുടെ സർവീസ് റോഡിലേക്ക് മേൽപ്പാലത്തിന്റെ താഴെക്കൂടി പ്രവേശിക്കാൻ കഴിയും. സമീപന റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം ഇതിലൂടെയാക്കാനാണ് ശ്രമിക്കുന്നത്.
ayinjilam flyover

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.