താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.താമരശ്ശേരി:ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വെച്ചാണ് തീപിടുത്തം. രണ്ടു യുനിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന കണ്ടെയ്നർ ലോറിക്കാണ് തീ പിടിച്ചത് എന്നാണ് പ്രാഥമിക വിവരം, ആളപായമില്ല.

എറണാകുളത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും സ്ഥലത്തുണ്ട്.


churam lorry fire
Previous Post Next Post