ഈങ്ങാപ്പുഴയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു



ഈങ്ങാപ്പുഴ: ദേശീയ പാത 766 കോഴിക്കോട് ' കൊല്ലങ്ങൽ റോഡിൽ ഈങ്ങാപ്പുഴ വെച്ച് കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.മലോറം സ്വദേശി അല്‍ത്താഫാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി ഒന്‍പത് മണിയോടെയയിരുന്നു അപകടം.അപകടസ്ഥലത്തു നിന്നും അൽപം ദൂരെ നിർത്തിയ കാർ പിന്നീട് പോലീസെത്തി അടിവാരം പോലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റി.

ഇടിച്ചകാർ നിർത്താതെ പോയി എന്നായിരുന്നു ആദ്യം ആളുകൾ പറഞ്ഞ രുന്നത് എന്നാൽ ഇടിച്ചകാർ അൽപ്പം മുന്നോട്ട് നീക്കിയിട്ട് കാറിലുണ്ടായിരുന്നവർ അപകട സ്ഥലത്ത് എത്തിയിരുന്നു. ചെമ്മാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറായിരുന്നു ബൈക്കിൽ ഇടിച്ചത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post