താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിൽ വീടിനും, പോലീസിനും നേരെ അക്രമം നടത്തിയ സംഭവത്തിൽ പിടിയിലായത് എറണാകുളം സ്വദേശി സക്കീർ.ഇയാളെ കൂടാതെ 14 ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കുടുക്കിൽ ഉമ്മരം സ്വദേശി അയ്യൂബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയ ഷെഡിൽ അയ്യൂബിനൊപ്പം ക്യാമ്പുചെയ്ത് ലഹരി വിൽപ്പനയിൽ പങ്കാളികളായവരാണ് അക്രമത്തിനു പിന്നിൽ.
ഒരു വർഷം മുമ്പാണ് അയ്യൂബ് ഇവിടെ സ്ഥലം വാങ്ങിയത് ,തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിച്ചേരാൻ തുടങ്ങി. ഇത് സമീപവാസികൾക്ക് ശല്യമായതിനെ തുടർന്ന് മൻസൂർ വീട്ടിൽ CC tv സ്ഥാപിച്ചു, ഇതിൽ ലഹരി മാഫിയാ സംഘത്തിൻ്റെ ദൃശ്യം പതിയും എന്ന് മനസ്സിലായതിനെ തുടർന്നാണ് വീട്ടുടമക്കെതിരെ ഭീഷണിയുമായി ലഹരി സംഘം രംഗത്ത് വന്നത്.
വൈകുന്നേരം 5.30 ഓടെയാണ് ആദ്യം ഭീഷണി ഉയർത്തിയത്, വീട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് മൂന്നു ജീപ്പുകളിലായി പോലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാതെ തിരികെ പോയി. ഇതോടെ ലഹരി സംഘം വീണ്ടും വീട്ടുകാർക്ക് നേരെ തിരിഞ്ഞു, ഇതോടെ വീട്ടുകാർ താമരശ്ശേരി DYSP ക്ക് പരാതി നൽകി, സ്ത്രകളും, കുട്ടികളും അടക്കമുളള കുടുംബം സ്റ്റേഷനിൽ നിൽക്കുംമ്പോഴാണ് വീടിന് കല്ലെറിയുന്ന വിവരം അറിയുന്നത്.
ഇതോടെ DYSP യുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിനു നേരെ പ്രതികൾകല്ലേറു നടത്തുകയും, നായയെ അഴിച്ചുവിടുകയും ചെയ്തു. ഇരുട്ടായ സ്ഥലത്ത് നിന്നും പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാനായത്.
ഇതിനിടെ മൻസൂറിൻ്റെ വീടിനു പിന്നിലൂടെ റോഡിൽ പ്രവേശിപ്പിച്ച അക്രമികൾ റോഡിൽ നിർത്തിയിട്ട മൻസൂറിൻ്റെ കാറും, പോലീസ് ജീപ്പുകളും, തകർത്തു. കാറിനു സമീപം നിൽക്കുകയായിരുന്ന കുടുക്കിൽ ഉമ്മരം സ്വദേശി ഇർഷാദിന് വെട്ടേറ്റു. പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.
news reporter: majeed thamarassery
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.