വൈദ്യുതി ബോർഡിന്റെ ഉടക്ക്; വെങ്ങളത്ത് മേൽപാലം നിർമാണം സ്തംഭിച്ചു



കോഴിക്കോട്: വെങ്ങളം മുതൽ രാമനാട്ടുകര വരെ ദേശീയപാതാ ബൈപാസ് ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായി വെങ്ങളത്ത് നിർമിക്കുന്ന മേൽപാലത്തിന്റെ പ്രവൃത്തി സ്തംഭിച്ചു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിൽനിന്ന് ലഭിക്കേണ്ട അനുമതി വൈകുന്നതാണ് പ്രവൃത്തി തടസ്സപ്പെടാൻ കാരണമായി കരാറുകാർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 8 മാസമായി ഈ അനുമതിക്കായി വൈദ്യുതി ബോർഡുമായി കത്തിടപാടുകൾ നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
ഏഴര മീറ്റർ‌ ഉയരത്തിലാണ് മേൽപാലം വരുന്നത്. അതുകാരണം ഇവിടെ അഞ്ചിടത്ത് റോഡ് കുറുകെ കടന്നുപോയിരുന്ന വൈദ്യുതിലൈനുകൾ ഭൂഗർഭ കേബിളുകളാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ കേബിൾ ‍ജോലികൾ കരാർകമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. ഇനി കണക്‌ഷൻ കൊടുക്കുന്ന ജോലി മാത്രമാണ് അവശേഷിക്കുന്നത്.

ഇതിനായി 3 ദിവസത്തെ അനുവാദമാണ് കരാറുകാർ തേടിയിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ 15 വരെയുള്ള ഏതെങ്കിലും 3 ദിവസം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെ വൈദ്യുതിബന്ധം പൂർണമായും വിഛേദിക്കുകയാണ് ഇവരുടെ ആവശ്യം. കൊയിലാണ്ടി സൗത്ത് സെക്‌ഷനിൽനിന്നാണ് അനുമതി ലഭിക്കേണ്ടത്.


ബൈപാസ് നവീകരണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം സമാനമായ പ്രവൃത്തി പൂർത്തിയാക്കാൻ വൈദ്യുതി ബോർഡിന്റെ ബാക്കി സെക്‌ഷൻ ‍ഓഫിസുകളിൽനിന്നെല്ലാം അനുമതി ലഭിക്കുകയും പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തിട്ടും ഇവിടെ മാത്രമാണ് ബൈപാസ് നിർമാണം തന്നെ സ്തംഭിക്കുന്ന രീതിയിൽ മേൽപാലം പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്നതെന്ന് കരാറുകാർ ‍ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി മന്ത്രിക്കും മരാമത്ത് മന്ത്രിക്കും ഇതിനായി കത്തുകൾ കൊടുത്തിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post