എയിംസ് അനുവദിച്ചാൽ കിനാലൂരിൽ‌ തന്നെ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്



ബാലുശ്ശേരി ∙ കേന്ദ്ര സർക്കാർ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കേരളത്തിനു അനുവദിച്ചാൽ സ്ഥാപിക്കുക കിനാലൂരിൽ തന്നെയെന്ന് മന്ത്രി വീണാ ജോർജ്. ബാലുശ്ശേരി താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരാണ് സ്ഥലം തീരുമാനിച്ച് നൽകേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് കിനാലൂരിൽ സ്ഥലം കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചത്. 
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചുള്ള സ്ഥല സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ 150 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറി. 50 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ എയിംസ് എന്ന ആവശ്യം അനുഭാവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ ഫയൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. കേന്ദ്രത്തിന്റെ തീരുമാനത്തിനായി സംസ്ഥാനം കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

AIIMS will be set up in Kinalur itself if sanctioned: Minister Veena George

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post