
Representational image
കോഴിക്കോട്: റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം വാഹനങ്ങൾ ലേലം ചെയ്യുന്നു. പ്രസ്തുത വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരാൾക്കും ബന്ധപ്പെട്ട രേഖകൾ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണ്.
ഒക്ടോബർ 28 മുതൽ 30 ദിവസത്തിനകം ആരും അവകാശ വാദം ഉന്നയിക്കാത്ത വാഹനങ്ങൾ www.mstcecommerce.com മുഖേന ഇ-ലേലം നടത്തുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി (റൂറൽ) ആർ കറുപ്പസാമി ഐപിഎസ് അറിയിച്ചു. ഫോൺ : 0496 252301

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.