വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി ബാറിലെത്തിച്ചു, പിന്നെ കത്തികാട്ടി പണവും കാറും തട്ടി; ഗുണ്ടാസംഘം പിടിയിൽ



കോഴിക്കോട്: വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ  ഗുണ്ടാസംഘത്തെ കസബ പൊലീസും ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസുകളിൽ  പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി ബിലാൽ ബക്കർ (27) ,തെണ്ടയാട് എടശ്ശേരിമീത്തൽ സ്വദേശി ധനേഷ്. (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36), എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ വെള്ളിയാഴ്ച പകൽ 11.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരന്റെ സിവിൽ സറ്റേഷനു സമീപമുള്ള വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി പിടിച്ചിറക്കി നഗരത്തിലെ ഡി ഗ്രാൻറ് ബാറിൽ എത്തിച്ച് മർദ്ദിച്ച് കത്തികാണിച്ച് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന കാറും ഒരു ലക്ഷം രൂപയും പിടിച്ചുപറിച്ചുകൊണ്ടു പോവുകയായിരുന്നു. മർദ്ദനമേറ്റു അവശനായ തലക്കളത്തൂർ സ്വദേശിയുടെ പരാതിയിൽ കസബ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയിലാണ് ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധനായ ബിലാൽബക്കറും കൂട്ടാളികളുമാണ് എന്ന് മനസിലായത്.

മോഷണം പോയ കാർ ബിലാൽ ബക്കറിൻ്റെ മെഡിക്കൽ കോളേജ് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പാർക്കിംഗിൽ നിന്നും പോലീസ് കണ്ടെടുത്തു . മറ്റ് രണ്ട് പ്രതികളെ അവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ ബിലാൽ ബക്കർ ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതിയാണ്. 


സിറ്റി പൊലീസ് കമ്മീഷണർ കെ.ഇ ബൈജുവിന്റെ നിർദ്ദേശത്തിൽ ടൗൺ അസി. കമ്മീഷണർ പി ബിജുരാജ്, കസബ ഇൻസ്പകടർ കൈലാസ് നാഥ്. എസ്ഐ ജഗമോഹൻദത്തൻ. എഎസ്ഐ ഷൈജു, സീനിയർ സിപിഒ സജേഷ് കുമാർ പി, സുധർമ്മൽ പി, രജ്ജിത്ത് കെ, സിപിഒ അർജ്ജുൻ യു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലും എം, സുജിത്ത് സികെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Forced out of house taken to bar robbed of money and car at knifepoint

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post