
കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, അമ്മ ഉണ്ണിയാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് വെട്ടിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
ഏറെ നാളായി ബിന്ദുവും ഷിബുവും പിരിഞ്ഞുതാമസിക്കുകയായിരുന്നു . മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനു സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. മകളുടെ നിലവിളി കേട്ട് ഓടിവന്ന അമ്മയ്ക്കും പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
കഴുത്തിലും തലയിലും വെട്ടേറ്റ ബിന്ദു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ഉണ്ണിയതയുടെ ഇടതുകൈയുടെ വിരൽ മുറിഞ്ഞിരുന്നു. പ്രതി ഷിബുവിനെ പിടികൂടാൻ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
Husband slashed wife and wife's mother in Kotanchery

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Crime