കൊയിലാണ്ടി. കൊയിലാണ്ടിയിൽ ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്ക് വിജിലൻസ് പിടിയിൽ. അടിവാരം സ്വദേശി ടോമി പി ഡി എന്നയാളാണ് അറസ്റ്റിലായത് ദേശീയ പാതാ വികസനത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന് ചേമഞ്ചേരി സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
വിജിലൻസ് ഡി.വൈ.എസ്.പി.ഇ.സുനിൽകുമാർ, സി.ഐ. എ.എസ്.സരിൻ ,എസ്.ഐ.സുനിൽ, രാധാകൃഷ്ണൻ ,ഹരീഷ് കുമാർ, അബ്ദുൾ സലാം, അനിൽകുമാർ, ബിനു, അനീഷ് ,വനിതാ എസ്.സി.പി. ഒറിനു. തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്. 86000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. ഇതിൽ 16,000 രൂപ പണമായും, 70 ,OOO, രൂപ ചെക്കുമാണ് ആവശ്യപ്പെട്ടത്. ഇത് വിജിലൻസ് സ്ക്വാഡ് പിടിച്ചെടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അക്ഡ്വറ്റിനു സമീപത്തെ കൂൾബാറിൽ എത്താനാണ് ആവശ്യപ്പെട്ടത്. ഇതിനു സമീപത്താണ് എൽ.എ.എൻ.എച്ച്. ഓഫീസ്.
LANH office clerk caught while accepting bribe in Koyilandi
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.