സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ തട്ടി തെറിപ്പിച്ചു; പരിക്കേറ്റ മുക്കം സ്വദേശി മരിച്ചുമുക്കം: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മുക്കം കറുത്തപറമ്പ് സ്വദേശി കാരാട്ട് ചാലിൽ മുഹമ്മദലി (65) ആണ് ഇന്ന് പുലർച്ചെ അഞ്ചരമണിയോടെ മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദലി. 
എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിൽ സമീപം കഴിഞ്ഞ പത്താം തീയതി വൈകിട്ട് ആറ് മണിയോടാണ് അപകടം ഉണ്ടായത്. മുക്കം ലംഡ സ്റ്റീലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച മുഹമ്മദലി.

While crossing the road through the zebra line, the auto hit him and threw him; A native of Mukkam died of his injuries

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post