ലഹരിക്കടത്ത് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ



കോഴിക്കോട് ∙ ബെംഗളൂരുവിൽ നിന്നു ലഹരി മരുന്നുകൾ കൊണ്ടു വന്നു ചേവായൂരിലും പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ കെ.സി.ശിഹാബുദ്ദീൻ (24) ആണ് അറസ്റ്റിലായത്.   ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദ്ദീൻ കഴിഞ്ഞ ജൂലൈ 15 ന് 300 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഹുസൈൻ, മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും പിടികൂടി. ബെംഗളൂരുവിൽ നിന്നു രാസ ലഹരിമരുന്നു എത്തിക്കുന്ന കാരിയർ ആയി പ്രവർത്തിച്ച ശിഹാബുദീനെ കണ്ടെത്താൻ പൊലീസ് ഏറെ പ്രയത്നിക്കേണ്ടി വന്നു. ബൈക്കിലാണ് ഇയാൾ ലഹരിമരുന്നുമായി യാത്ര ചെയ്തിരുന്നത്. 
നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം രണ്ടര മാസത്തോളം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സ്വർണക്കടത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു കസ്റ്റംസ് ഇയാളെ പിടികൂടിയിട്ടുണ്ട്.  ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ കെ.അബ്ദുറഹ്മാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, നർകോട്ടിക് സെൽ എസ്.ഐ മാരായ ഗണേശൻ, രതീഷ് കുമാർ, സിപിഒമാരായ ഒ.അഖിൽ, എ.പി.അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

One more member of the drug trafficking gang was arrested

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post