പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു



കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍.
പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള ില്‍ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. ശോഭീന്ദ്രന്‍ മാഷിന്‍റെ മരണവിവരം അറിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്. 

renowned environmentalist professor t shobindran passes away

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post