റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമമുറി തുറന്നു: സാധാരണക്കാരനും ഉപയോഗിക്കാംകോഴിക്കോട് : റെയിൽവേസ്റ്റേഷനിൽ പണം നൽകി ഉപയോഗിക്കാവുന്ന ശീതീകരിച്ച പുതിയ വിശ്രമമുറി തുറന്നു. മണിക്കൂറിന് 30 രൂപയാണ് ചാർജ്. യാത്രാടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ ഉള്ള ആർക്കും നാലാം പ്ലാറ്റ് ഫോമിൽ സജ്ജീകരിച്ചിട്ടുള്ള മികച്ച സൗകര്യങ്ങളുള്ള ഈ വിശ്രമമുറി പ്രയോജനപ്പെടുത്താം.
കാപ്പി, ചായ, ശീതളപാനീയങ്ങൾ, സ്നാക്സ് തുടങ്ങിയവ വിശ്രമമുറിയിൽത്തന്നെ ലഭിക്കും. ഇവയ്ക്ക് വില നൽകേണ്ടിവരും. ഇതോടെ എ.സി. വിശ്രമമുറിയിൽത്തന്നെ കഫ്‌റ്റീരിയയുള്ള കേരളത്തിലെ ആദ്യ റെയിൽവേസ്റ്റേഷനായി കോഴിക്കോട് മാറി. മികച്ച ഇരിപ്പിടങ്ങളാണ് വിശ്രമമുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. ശൗചാലയങ്ങളുമുണ്ട്. സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് ഉദ്ഘാടനംചെയ്തു. ചീഫ് കൊമേഴ്‌സ്യൽ ഇൻസ്പെക്ടർ ഖലീൽ റഹ്മാൻ, ബിന്നി മാത്യു എന്നിവർ സംസാരിച്ചു.

Refrigerated rest room opened in railway station

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post