ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന് ഇന്ന് 50 വയസ്സ്



കോഴിക്കോട്:ഇന്ന് ഒക്ടോബർ 27. ലോകനിയമവ്യവസ്ഥയിൽ ഒരു സ്ത്രീപക്ഷ ചരിത്രം എഴുതിച്ചേർത്ത ദിവസം. ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന് ഇന്ന് 50 വയസ്സ് പൂർത്തിയാകുന്നു. ആ ദിവസം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്റ്റേഷനിലെ അതിഥി പുസ്തകത്തിൽ രേഖപ്പെടുത്തിയ ഒപ്പ് ഇന്നും കാത്തു സൂക്ഷിച്ചിട്ടുണ്ട്.
1973 ഒക്ടോബർ 27ന് ആണ് കോഴിക്കോട് പാവമണി റോഡിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു തൊട്ടുമുന്നിലെ ഒറ്റമുറി കെട്ടിടത്തിൽ വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്നത്തെ പൊലീസ് ഐജി ശിങ്കാരവേലു മുന്നോട്ടുവച്ച ആശയത്തിൽനിന്നാണ് കോഴിക്കോട്ടെ വനിതാ പൊലീസ് സ്റ്റേഷൻ സാധ്യമായത്. ഡിഐജി സ്റ്റീഫൻ മാഞ്ഞൂരാനും അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.എ.ജോസഫും അടക്കമുള്ളവർ പിന്തുണയുമായെത്തുകയായിരുന്നു. ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടെത്തി. 


ഉദ്ഘാടനച്ചടങ്ങിനു ശേഷം വനിതാ പൊലീസ് സ്റ്റേഷന്റെ അകത്തു കയറിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്റ്റേഷനിലെ റജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഒപ്പിട്ട ശേഷം പേന അന്ന് സ്റ്റേഷനിലെ ആദ്യ എസ്ഐയായി ചാർജെടുത്ത എം.പത്മിനിയമ്മയ്ക്കു സമ്മാനിച്ചു. ഇന്ദിരാഗാന്ധിയിട്ട ഒപ്പും ആ പുസ്തകവും ഇന്ന് പൊലീസ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 50 വർഷം മുൻപ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇന്ന് പൊലീസ് മ്യൂസിയം പ്രവർത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ 1997ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറിയിരുന്നു.

The world's first women's police station is 50 years old today
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post