മുക്കത്ത് രണ്ടിടത്ത് വാഹനാപകടംമുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം.ഇന്നലെ രാത്രി 9 മണിയോടെ വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്.ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി,ഇരുവാഹനത്തിനും സാരമായ കേടുപാട് പറ്റി. 
ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളേയും ബൈക്ക് യാത്രികനേയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.ഈ സംഭവത്തിന് തൊട്ട് പിറകെയാണ് നോർത്ത്കാരശ്ശേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്നവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേയും പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമിക നിഗമനം.

mukkam accident
Previous Post Next Post