ഉമ്പായി മ്യൂസിക് അക്കാദമി ശിലാസ്ഥാപനം ഇന്ന്



കോഴിക്കോട് :കോഴിക്കോടിന്റെ അഭിമാനമാകുന്ന സംസ്ഥാനത്തെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠന കേന്ദ്രം ഉമ്പായി മ്യൂസിക് അക്കാദമിയുടെ ശിലാസ്ഥാപനം ഇന്ന്   (നവംബർ 11) ഉച്ചക്ക് 12 മണിക്ക് കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം കെ രാഘവൻ എം പി, എംഎൽഎമാരായ പി ടി എ റഹീം, എം കെ മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ സ്നേഹിൽ കുമാർ സിങ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Read also

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഇഷ്ടദാനമായി നൽകിയ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്റ് സ്ഥലത്ത് 13 കോടി ചെലവിലാണ് അക്കാദമി നിർമിക്കുന്നത്. സംസ്ഥാന സർക്കാർ രണ്ടരക്കോടി ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

Umbai Music Academy Inauguration and Foundation Stone Laying Today

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post