
താമരശ്ശേരി: ചുരത്തിലെ ഒന്ന്-രണ്ട് വളവിന്റെ ഇടയിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം.യാത്രക്കാർ വയനാട് സ്വദേശികളായ അഞ്ചോളം ആളുകൾ. മൂന്ന് പേരെ പുറത്തെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.കൊക്കയിലേക്ക് മറിഞ്ഞ കാറിന്റെ മുകളിലേക്ക് അപകട സമയത്ത് മരം വീണതിനാൽ രക്ഷാപ്രവർത്തനം വൈകുന്നു.
Read also: കോഴിക്കോട് മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാർത്ഥികൾ മരിച്ചു
ഫയർ ഫോഴ്സ് എത്തി കാറിന്റെ ഡോറുകൾ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.പ്രദേശത്ത് വെളിച്ചം കുറവായതിനാലും രക്ഷാപ്രവർത്തനത്തിന്ന് തടസ്സം നേരിടുന്നുണ്ട്. സംഭവ സ്ഥലത്ത് ആംഭുലൻസുകളും മറ്റു അടിയന്തര സഹായങ്ങളുമായി രക്ഷാ പ്രവർത്തനങ്ങൾക്ക് പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, എൻ.ആർ.ഡി.എഫ് പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

Updating...

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.