കോഴിക്കോട് ഇടിച്ചിട്ട സ്കൂട്ടറുമായി സ്വകാര്യ ബസ് മീറ്ററുകളോളം നീങ്ങി, തെറിച്ച് വീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്



കോഴിക്കോട്: സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് വടകരയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ പാർക്കോ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ ഇടിച്ചതോടെ രണ്ട് പേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഇടിച്ചശേഷം സ്കൂട്ടര്‍ ബസിനുള്ളില്‍ കുരുങ്ങി. തുടര്‍ന്ന് സ്കൂട്ടറുമായി ബസ് 20 മീറ്ററോളം മുന്നോട്ട് നീങ്ങി. ഇതിനുശേഷമാണ് ബസ് നിര്‍ത്തിയത്. അപകടം നടന്നയുടനെ ഇരുവരും തെറിച്ചുപോയതിനാലാണ് വന്‍ദുരന്തമൊഴിവായത്. റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതും അപകടമൊഴിവാക്കി. വീഴ്ചയില്‍ പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ഗീത എന്ന പേരിലുള്ള സ്വകാര്യ ബസാണ് സ്കൂട്ടറിലിടിച്ചത്.

private bus accident in vadakara, scooter passengers injured
Previous Post Next Post