താമരശേരി തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

താമരശേരി പുല്ലാഞ്ഞി മേട് കെ.ആർ വളവിൽ മരത്തടി യുമായി വന്ന ലോറി മറിഞ്ഞ നിലയിൽ


താമരശേരി: തടി  കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലഗൽ-കോഴിക്കോട് ദേശീയ പാതയിൽ താമരശേരി പുല്ലാഞ്ഞിമേട് കെ.ആർ വളവിലാണ് അപകടം. ഇന്ന് രാത്രി ഏഴോടെ നിറയെ മരത്തടികളുമായി വയനാട് ഭാഗത്തുനിന്നും  കോഴിക്കോട്ടേക്ക് വരുന്ന ലോറിയിലെ മരത്തടികൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് തൂങ്ങിയതോടെ നിയന്ത്രണം വിട്ടു ലോറി മറിയുകയായിരുന്നു.അപകടത്തെ തുടർന്ന് കുറച്ചു നേരം ഗതാഗത കുരുക്ക് രൂപപ്പെട്ടു.

Read alsoകോഴിക്കോട് മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാർത്ഥികൾ മരിച്ചു


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post