യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ബാലുശേരിയിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പൊലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽകോഴിക്കോട്: ബാലുശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ ലഹരിസംഘം പൊലീസുകാരെആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം പുത്തൂർ കുറിങ്ങാലിമ്മൽ റബിൻ ബേബി (30), അവിടനല്ലൂർ പൊന്നാറമ്പ ത്ത് ബബിനേഷ് (32), വട്ടോളി തെക്കെ ഇല്ലത്ത് നിഥിൻ (35) എന്നിവരാണ് പിടിയിലായത്

വെള്ളിയാഴ്ച വൈകിട്ട് ബാലുശ്ശേരി ബസ്സ്റ്റാൻഡിൽവച്ച് ഇവർ ഒരു യുവാവിനോട് മോശമായി പെരുമാറിയിരുന്നു. ഇത് നാട്ടുകാർ ചോദ്യംചെയ്തു. നാട്ടുകാരും പ്രതികളും തമ്മിൽ ബഹളമായി. തുടർന്ന് വിവരമറിഞ്ഞ് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു.  
വെള്ളിയാഴ്ച സന്ധ്യയോടെ മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ സംഘം വീണ്ടും പൊലീസ് സ്റ്റഷനിലേക്കെത്തുകയായിരുന്നു.  മതിൽ ചാടിക്കടന്ന് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്. 

Three youths were arrested for attacking police officers in Kozhikode Balussery

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post