മുക്കം മാങ്ങാപൊയിലിൽ ആട് തോമ സ്റ്റൈലിൽ പെട്രോൾ പമ്പിൽ ആക്രമണം നടത്തി പണം കവർന്നുമുക്കം: നീലേശ്വരം മാങ്ങാപ്പൊയിൽ  പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ് കീഴ്പെടുത്തിയത്. 
പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

mukkam-pumb-theft

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post