മാവൂർറോഡിൽ നിർത്തിയിട്ട നാലുകാറുകളുടെ ചില്ലുപൊട്ടിച്ച് മോഷണംകോഴിക്കോട് : നഗരത്തിൽ മാവൂർറോഡിൽ നിർത്തിയിട്ട നാലുകാറുകളുടെ ചില്ലുപൊട്ടിച്ച് മോഷണം. ബാഗുകളും സാധനങ്ങളും മോഷ്ടിച്ചു.ബ്ലുഡയമണ്ട് മാൾ പാർക്കിങ്‌ മേഖല, അരയിടത്തുപാലത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാർക്കിങ്, സമീപത്തുള്ള മേൽപ്പാലം, ലാൻഡ്‌ ഷിപ്പ് മാൾ എന്നിവിടങ്ങളിൽ നിർത്തിയിട്ട കാറുകളുടെ ചില്ലുകളാണ് തകർത്തത്. വ്യാഴാഴ്ച രാത്രി നടക്കാവ് സ്റ്റേഷനിൽ പരാതിയുമായി ഉടമസ്ഥർ എത്തിയതോടെയാണ് പോലീസ് വിവരമറിയുന്നത്.
ഇതിലൊരാൾക്ക് മുപ്പതിനായിരം രൂപയുടെ സാധനങ്ങൾ നഷ്ടമായി. സ്വർണവും പണവും വിലപിടിപ്പുള്ള രേഖകളും കവർന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളി സ്വദേശി സുന്ദർ(42)നെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു. നടക്കാവ് ഇൻസ്‌പെക്ടർ പി.കെ.ജിജീഷിനാണ് അന്വേഷണ ചുമതല.

Theft of four cars parked on Mavur Road by breaking the windows
Previous Post Next Post