എൻഡിഎ സമ്മേളനം: കോഴിക്കോട്ട് ഡിസംബർ 2ന് ഗതാഗത നിയന്ത്രണംകോഴിക്കോട്∙ ഡിസംബർ 2ന് വൈകിട്ട് എൻഡിഎയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനത്തു നടക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ 2 മുതൽ ഗതാഗത നിയന്ത്രണം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ വരുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.  


Read also

ജില്ലയുടെ തെക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോ‍ഡ്, റെയിൽവേ സ്റ്റേഷൻ, ഓയിറ്റി റോഡ് വഴി ടൗൺഹാളിനു മുന്നിൽ ആളെ ഇറക്കി ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ബീച്ചിൽ പ്രവേശിച്ച് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. വടക്കു ഭാഗത്തു നിന്നു വരുന്നവർ നടക്കാവ്, മനോരമ ജംക്‌ഷൻ, മാവൂർ റോഡ് വഴി മാനാഞ്ചിറ ഡിഡിഇ ഓഫിസിനു സമീപം ആളെ ഇറക്കി ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ബീച്ചിൽ പ്രവേശിച്ച് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. കിഴക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അരയിടത്തുപാലം മേൽപാലം കയറി മാവൂർ റോഡ് ജംക്‌ഷൻ വഴി മാനാഞ്ചിറ എത്തി ആളെ ഇറക്കണം. തുടർന്ന് ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ബീച്ചിൽ പ്രവേശിച്ച് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

NDA conference: Kozhikode traffic control on December 2

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post