കോഴിക്കോട് ട്രെയിനിറങ്ങിയ അതിഥി തൊഴിലാളികളെ കണ്ട് സംശയം, തടഞ്ഞു; ബാഗിൽ 10 ലക്ഷം വില വരുന്ന 16 കിലോ കഞ്ചാവ് !



കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന്  ഒറീസ സ്വദേശികൾ അറസ്റ്റിലായി. ഒറീസ്സ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ വൻതോതിലുള്ള ലഹരി വില്പന ലക്ഷ്യം വെച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചത്. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ്.

Read also

ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയകരമായ സാഹചര്യത്തിൽ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദിച്ചപ്പോൾ ആണ് കഞ്ചാവാണ് ബാഗിൽ എന്ന് മനസ്സിലായത്. വിപണിയിൽ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളിൽ വില വരുന്ന 16 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തു.

ഓരോ തവണ അവധിക്കായി നാട്ടിൽ പോയി വരുമ്പോഴും ഇത്തരത്തിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്ന ഒരു പ്രവണത പല അതിഥി തൊഴിലാളികൾക്കിടയിലും ഉണ്ടെന്ന് പൊലീസ് പറയുന്നു.  കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്ഐ ജഗ്മോഹൻ ദത്തൻ, രാംദാസ് ഒ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ. പി ,രാജീവ് കുമാർ പാലത്ത്, ഹോം ഗാർഡ് സുരേഷ് എന്നിവരും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു. എം , സുജിത്ത് സി.കെ. എന്നിവരും ആൻറി നാർക്കോട്ടിക്ക് ഷാഡോ വിങ്ങിലെ അംഗങ്ങളായ  സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, ഇബിനു ഫൈസൽ, അഭിജിത്ത്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Three migrant workers were arrested in Kozhikode with 16 kg of marijuana worth 10 lakh

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post