കോഴിക്കോട് ലൈറ്റ് മെട്രോ; പുതുക്കിയ പദ്ധതിനിർദേശം സംസ്ഥാനസർക്കാർ സമർപ്പിച്ചില്ലെന്ന് കേന്ദ്രംന്യൂഡൽഹി : ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് വിഭാവനംചെയ്ത കോഴിക്കോടിന്റെ സ്വപ്നപദ്ധതിയായ ‘ലൈറ്റ് മെട്രോ’യ്ക്കായി കേരളം പുതുക്കിയ പദ്ധതിനിർദേശം സമർപ്പിച്ചില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ലോക്‌സഭയിൽ വ്യക്തമാക്കി. പദ്ധതിയുടെ പുരോഗമനം സംബന്ധിച്ച് എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടിനൽകിയത്.
ലൈറ്റ് മെട്രോയ്ക്കായി സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിന് മുൻപാകെ പദ്ധതി നിർദേശം സമർപ്പിച്ചിരുന്നെങ്കിലും ഇത് 2017-ലെ മെട്രൊ നയത്തിന്റെ വ്യവസ്ഥകളുമായി യോജിച്ച തരത്തിലായിരുന്നില്ല. കേന്ദ്രം പദ്ധതിനിർദേശം പുതുക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതുവരെ നിർദേശം സമർപ്പിച്ചില്ല. തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നിർദേശം കേന്ദ്രസർക്കാരിന് പുതുക്കി നൽകണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു.

Kozhikode Light Metro, center said that the state has not submitted the revised project proposal

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post