പേരാമ്പ്ര-വടകര, കാറിൽ പോകുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസിന് രഹസ്യ വിവരം; കയ്യോടെ പിടികൂടി, എംഡിഎംഎകോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി  യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വി സി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പേരാമ്പ്രയിൽ നിന്നും എം ഡി എം എയുമായി യുവതിയും യുവാവും വടകര റൂട്ടിൽ കാറിൽ പോകുന്നുണ്ടെന്നായിരുന്നു ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂർ  പൊലീസും ഡി വൈ എസ് പിയുടെ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്ക്വാഡും  നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്. ഇവരിൽ നിന്നും 14.500 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു .പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു. പേരാമ്പ്രയിൽ കോഴിക്കോട് ജില്ലാ കലോത്സവം നടക്കുന്ന പ്രദേശത്തിന് സമീപത്തായുള്ള സ്ഥലത്ത് നിന്നാണ് എം ഡി എം എ പിടികൂടിയിരിക്കുന്നത്.

Kerala Police caught young woman and man Perampra Vadakara traveling in car with MDMA 

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post