ജോലിയെന്താ? കോണ്‍ക്രീറ്റ് പണി, പക്ഷെ ഇടപാട് വേറെ; കയ്യോടെ പിടികൂടി പൊലീസ്



കോഴിക്കോട്: പൊറ്റമ്മല്‍ പാലാഴി റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന ഒഡീഷ സ്വദേശി പിടിയില്‍. ഗോപാല്‍പൂര്‍ ഗന്‍ജാം സ്വദേശി ഹരസ് ഗൗഡ(19)യെ ആണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.


പരിശോധനയില്‍ 2.120 കിലോഗ്രാം കഞ്ചാവുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് വില്‍പനക്കായി കൊണ്ട് വന്നത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ എഴുപതിനായിരം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. ''പൊറ്റമ്മല്‍ ജംഗ്ഷന്‍ അതിഥി തൊഴിലാളികളുടെ ഒരു കേന്ദ്രമാണ്. രാവിലെ ഈ ഭാഗങ്ങളില്‍ എത്തിയാണ് വിവിധ സ്ഥലങ്ങളിലേക്ക് ഇവര്‍ ജോലിക്ക് പോകുന്നത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡാന്‍സാഫ് സ്‌കോഡ് ആഴ്ചകളായി പൊറ്റമ്മല്‍ ഭാഗങ്ങളില്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാള്‍ വലയിലായത്. പിടിയിലായ ഹരസ് ജില്ലയില്‍ വിവിധ മേഖലകളില്‍ ജോലിയെടുക്കുന്ന അതിഥി തൊഴിലാളികളെ ലക്ഷ്യം വച്ച് വില്‍പന  നടത്തിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇയാളെ പറ്റി സംശയം തോന്നിയില്ല.'' ഇയാള്‍ കോണ്‍ക്രീറ്റ് പണിക്ക് പോകുന്ന രീതിയില്‍ പെറ്റമ്മല്‍ ജംഗ്ഷനില്‍ വന്നിട്ടാണ് കഞ്ചാവ് വില്‍പന നടത്താറ്. ആരോട് അന്വേക്ഷിച്ചാലും ഇയാള്‍ കോണ്‍ക്രീറ്റ് പണിക്കാരനാണെന്ന് പറയുമെന്നും പൊലീസ് പറഞ്ഞു.
ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, അനീഷ് മൂസേന്‍വീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ എസ്.ഐമാരായ നിധിന്‍ ആര്‍, രാധാക്യഷ്ണന്‍, എസ്.സി.പി.ഒ വിനോദ്, സി പി ഒ പ്രജീഷ്, രാഹുല്‍, കെ.എച്ച്.ജി ഉദയരാജ് എന്നിവര്‍ നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. 


ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളില്‍ നിരീക്ഷണം ഊര്‍ജിതമാക്കുമെന്നും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വരുംദിവസങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബ് പറഞ്ഞു.

kerala guest workers arrested with ganja kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post