ഗതാഗതം നിയന്ത്രിക്കുംനരിക്കുനി: കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ മടവൂർ മുക്കിൽ റോഡിൽ വീതി കുറവായതിനാൽ കൾവർട്ട് പ്രവൃത്തി നടത്തുന്നതിനായി ഫെബ്രുവരി ഏഴ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 
കൊടുവള്ളിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾ മടവൂർ മുക്കിൽ നിന്നും പൈമ്പാലുശ്ശേരി വഴി പടനിലം റോഡിൽ കയറി നരിക്കുനിയിലേക്ക് പോകാവുന്നതാണ്. നരിക്കുനിയിൽ നിന്നും കൊടുവള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ, നരിക്കുനിയിൽ നിന്നും പടനിലം റോഡിൽ കയറി പൈമ്പാലുശ്ശേരി വഴി കെ.ടി.എ റോഡിൽ കയറി കൊടുവള്ളിയിലേക്ക് പോകാവുന്നതാണ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post