കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജെസിബി , ടിപ്പർ , ഹിറ്റാച്ചി തുടങ്ങി ഖനന പ്രവർത്തനത്തിൽ ഏർപ്പെടുന്ന വാഹന ഉടമകൾ കാൾ ബിഫോർ യു ഡിഗ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എൻറോൾ ചെയ്യേണ്ടതാണെന്ന് കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
ഈ നിർദേശം പാലിക്കാത്ത പക്ഷം ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ച്ചർ സേഫ്റ്റി) നിയമ വ്യവസ്ഥകൾ പ്രകാരം പിഴ ഈടാക്കുന്നതിന് കാരണമാകാം. പൊതുസുരക്ഷ, സാമ്പത്തിക നഷ്ടം തടയൽ, ഉത്ഖനന പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ ഏകോപനം എന്നിവ കണക്കിലെടുത്താണ് നിർദേശം.
Tippers and JCBs must enroll in the Call Before You Dig app
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
MVD