സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നൽകി സാമ്പത്തിക തട്ടിപ്പ്: മുക്കം സ്വദേശി പിടിയിൽ



മുക്കം:സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു പിടിയിൽ. 29 ലക്ഷം രൂപ നഷ്ടമായെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെ ചേവായൂർ പോലീസ് പിടികൂടിയത്.


ഇൻസ്റ്റഗ്രാം , ടെലിഗ്രാം എന്നിവ വഴി ലിങ്ക് നൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിര എന്ന യുവതിക്ക് നഷ്ടമായത്.
വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്.

Financial fraud by giving task by chatting through social media
Previous Post Next Post