കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തികോഴിക്കോട്: നഗരത്തിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഇന്നു പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. 
കൊലപാതക കാരണം ഇപ്പോഴും വ്യക്തമല്ല. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. 

Daylight Murder in Kozhikode: Auto Driver Slain on Panicker Road
Previous Post Next Post